Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Should Become

Pathanamthitta

ക്ലാ​സ് മു​റി​ക​ൾ ഭൂ​മി​ശാ​സ്ത്ര വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ട​മാ​ക​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ ക്ലാ​സ് മു​റി​ക​ൾ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ട​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച് പ​ഠി​ക്കു​ന്ന അ​ന്ത​രീ​ക്ഷം മി​ക​ച്ച പ​ഠ​നാ​നു​ഭ​വ​വും വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്നും മ​ന്ത്രി റോ​ജി എം. ​ജോ​ൺ‌. ര​ജ​ത ജൂ​ബി​ലി നി​റ​വി​ൽ സ്വ​യം​ഭ​ര​ണ പ​ദ​വി കൈ​വ​രി​ച്ച തി​രു​വ​ല്ല മാ​ക്‌​ഫാ​സ്റ്റ് ആ​ദ്യ ഓ​ട്ടോ​ണോ​മ​സ് ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഉ​പ​ന​യ​ന 2026 എ​ന്ന പേ​രി​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ൽ മാ​ക്‌​ഫാ​സ്റ്റ് പോ​ലെ​യു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ മ​റ്റ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​ണ് മാ​ക്ഫാ​സ്റ്റി​ലെ പ​ഠ​ന രീ​തി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം കേ​വ​ലം തൊ​ഴി​ൽ നേ​ടു​ന്ന​തി​ന​പ്പു​റം മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ സ​മൂ​ഹ​സൃ​ഷ്ടി​ക്കാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മാ​ക്‌​ഫാ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​രും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഫാ. ​ഡോ. തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ പ്ര​സം​ഗി​ച്ചു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ല് വ​ർ​ഷ ഓ​ണേ​ഴ്സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​യ ബി​സി​എ, ബി​കോം, ബി​ബി.​എ, ബി​എ​സ് സി ​ഫു​ഡ് ടെ​ക്നോ​ള​ജി, പു​തു​താ​യി ആ​രം​ഭി​ച്ച ബി​എ​സ് സി ​സൈ​ക്കോ​ള​ജി എ​ന്നി​വ​യു​ടെ​യും വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും 2026 അ​ക്കാ​ദ​മി​ക ബാ​ച്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ച​ട​ങ്ങി​ൽ ന​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​വും തൊ​ഴി​ൽ​സാ​ധ്യ​ത വ​ർ​ധ​ന​യും ല​ക്ഷ്യ​മി​ട്ട് മാ​ക്ഫാ​സ്റ്റ് കോ​ള​ജു​മാ​യു​ള്ള ധാ​ര​ണാ​പ​ത്രം നാ​സ്കോം ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ഏ​ബ​ൽ ജോ​ർ​ജ് കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.
കോ​ള​ജി​ന്‍റെ ഭാ​വി വി​ക​സ​ന രേ​ഖ​യാ​യ വി​ഷ​ൻ 2050 മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ്ര​കാ​ശ​നം ചെ​യ്തു. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ 2026 വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ പു​റ​ത്തി​റ​ക്കി.

മാ​ക്‌​ഫാ​സ്റ്റ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ആ​ർ.​കെ. ആ​ശാ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up